Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hit By

Ernakulam

സ്കൂ​ട്ട​റി​ൽ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

ആ​ര​ക്കു​ഴ: സ്കൂ​ട്ട​റി​ൽ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് പ​രി​ക്കേ​റ്റ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ആ​ര​ക്കു​ഴ കു​ന്ന​പ്പി​ള്ളി​ൽ ബെ​ന്നി കു​ര്യ​ൻ (52) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30ഓ​ടെ തൊ​ടു​പു​ഴ ഹൈ​റേ​ഞ്ച് ഹോ​ട്ട​ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തൊ​ടു​പു​ഴ കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ബെ​ന്നി ജോ​ലി ക​ഴി​ഞ്ഞ് സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വെ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: സ്വ​പ്ന വാ​ഴ​ക്കു​ളം എ​ലു​വി​ച്ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന്ന മ​രി​യ, ഏ​ബ​ൽ ജോ​സ​ഫ് (ഇ​രു​വ​രും വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).

Latest News

Corehub Up